LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിപ: 15 പേരുടെ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 15 പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതുവരെ 123 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. അതോടൊപ്പം, നിപയുടെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട്‌ രണ്ട് ദിവസത്തിനുള്ളതില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സെറോ പ്രിവെലൻസ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

നിപ റിപ്പോര്‍ട്ട്‌ ചെയ്ത് തുടര്‍ന്നു വരുന്ന 21 ദിവസങ്ങള്‍ ജാഗ്രത ആവശ്യമാണ്. സമ്പര്‍ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെടുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ദിവസം നിപയുടെ ഉറവിടം കണ്ടെത്താന്‍ വവ്വാലുകള്‍ കൂട്ടമായി തങ്ങുന്ന മരങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വലകെട്ടിയിരുന്നു. നിപ മൂലം മരണപ്പെട്ട 12 കാരന്‍ ബന്ധുവീട്ടില്‍ നിന്ന് റമ്പുട്ടാന്‍ കഴിച്ചിരുന്നു. ഈ റമ്പുട്ടാന്‍ മരത്തിന് സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയിരുന്നു. ഇതടക്കം പ്രദേശത്തുള്ള ആവാസകേന്ദ്രങ്ങളിലാണ് വലകെട്ടിയത്. വലയില്‍ കുടുങ്ങിയ വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് വൈറസിന്റെ ഉറവിടം കണ്ടെത്താനാവുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വിവിധ വകുപ്പുകളില്‍ നിന്നുള്ള സംയുക്ത സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചേന്ദമംഗലൂര്‍, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വവ്വാലുകളുടെ സഞ്ചാരപാത വിദാഗ്ടര്‍ മനസ്സിലാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More