LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണി - സിപിഐ

കോട്ടയം: പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജോസ് കെ മാണിയാണെന്ന് സിപിഐ. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത റിപ്പോര്‍ട്ടിലാണ് ജോസ് കെ മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ജോസ് കെ മാണിയെക്കാള്‍ ജന സ്വീകാര്യത യു ഡി എഫ് സ്ഥാനാര്‍ഥിക്കായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് പാര്‍ട്ടിക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.   

കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും സി പി ഐ വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായി. അത് വോട്ടുചോര്‍ച്ചക്ക് കാരണമാവുകയും ചെയ്തു. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച യു ഡി എഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിനായിരുന്നു മണ്ഡലത്തില്‍ സ്വാധീനം എന്നൊക്കെയാണ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി എം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. മു​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല മ​ത്സ​രി​ച്ച ഹ​രി​പ്പാ​ട്ട്​ വോ​ട്ട്​ ചോ​ർ​ന്നു. സി.​പി.​എ​മ്മി​ന്​ സ്വാ​ധീ​ന​മു​ള്ള കു​മാ​ര​പു​രം, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മു​ന്നേ​റാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ജ​യി​ച്ച പ​റ​വൂ​രി​ൽ സി.​പി.​എം നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ശ​യ​ക​ര​മാ​യി​രു​ന്നെ​ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More