LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ് ഡി പി ഐയുമായി സഖ്യം ചേര്‍ന്ന സിപിഎമ്മിനെയാണ് അനില്‍ കുമാര്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നത് - വിഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട അനില്‍ കുമാറിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ് ഡി പി ഐയുമായി സഖ്യം ചേര്‍ന്ന സിപിഎമ്മിനെയാണ് അനില്‍ കുമാര്‍ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കുന്നത്. അനില്‍ കുമാറിന്‍റെ രാജി കോണ്‍ഗ്രസ് പാര്‍ട്ടിയെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള സ്നേഹം കൂടാന്‍ ഇടയാക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതൊക്കെ   പറഞ്ഞു പരിഹരിച്ചാണ് മുന്‍പോട്ടു പോകുന്നത്. എന്നാല്‍ സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചിലര്‍ കൊഴിഞ്ഞു പോകുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിനറിയാം. വോട്ടിനുവേണ്ടി നിലപാടുകളില്‍ മാറ്റം വരുത്താന്‍ തന്‍റെ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. എസ് ഡി പി ഐയുടെ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സി പി എമ്മിനെയാണ് അനില്‍കുമാര്‍ മതേതര പാര്‍ട്ടിയെന്നു വിശേഷിപ്പിക്കുന്നത്. സി പി എമ്മിനെക്കുറിച്ച് അനില്‍ കുമാറിന് ഇത്രയും വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെന്നും വി ഡി സതീശന്‍ ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More