ചെന്നൈ: സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40% സംവരണം ഏര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട് ധന -മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, കൊവിഡിന്‍റെ സാഹചര്യത്തില്‍ തമിഴ്‌നാട് സർക്കാർ സംസ്ഥാന റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വർഷം കൂടി നീട്ടുമെന്നും പളനിവേല്‍ കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം, കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായവര്‍ക്കും, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരോ അനുബന്ധ സ്ഥാപനങ്ങളോ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ തമിഴ് പേപ്പര്‍ നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പ് പത്രികയില്‍ സ്ത്രീകളുടെ സുരക്ഷക്കും, ക്ഷേമത്തിനും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് ഡി എം കെ ഉറപ്പുനല്‍കിയിരുന്നു. ഇതിന്‍റെ ആദ്യപടിയെന്നോണം ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ പദ്ധതി ഭിന്നലിംഗക്കാർക്കും വൈകല്യമുള്ളവർക്കും ബാധകമാക്കിയിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ ജോലിയിലുള്ള സ്ത്രീകള്‍ക്ക് പ്രസവാവധി 8 മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 40% സംവരണം ഏര്‍പ്പെടുത്തുന്നത്.