LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ കരുണാകരന്‍ പോയപ്പോള്‍ പിടിച്ചുനിന്നു, ഇപ്പോള്‍ പോയവരാരും കരുണാകരനേക്കാള്‍ വലിയവരല്ല - വിഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പോയപ്പോഴും പിടിച്ചുനിന്നു വെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോകുന്നവരാരും കരുണാകരനേക്കാള്‍ വലിയവരല്ല. അര്‍ഹിക്കുന്നതിനേക്കാള്‍ പരിഗണന ലഭിച്ചവരാണ് ഇപ്പോള്‍ എകെജി സെന്‍ററിലേക്ക് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍കുമാര്‍ പാര്‍ട്ടിയില്‍  നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നതിനോടനുബന്ധിച്ചാണ്  സതീശന്‍റെ പ്രതികരണം.

ഇതുവരെ ഒരു അംഗീകാരവും കിട്ടാതെ പാര്‍ട്ടിയില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നവരുണ്ട്. സ്ഥാനമാനങ്ങള്‍ക്കപ്പുറം നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനാവുകയാണ് ആദ്യം വേണ്ടത്. സിപിഎമ്മില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവരുമുണ്ട്. ഇതൊരു സ്വാഭാവിക കാര്യമാണ്. ഒരു പാര്‍ട്ടി എന്നതിനപ്പുറം ഒരു ആള്‍ക്കുട്ടമെന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറരുത്. ഇപ്പോള്‍ നേതാക്കള്‍ ശ്രമിക്കുന്നത്  കോൺഗ്രസിനെ ശുദ്ധമാക്കാനുള്ള കാര്യങ്ങളാണെന്നും  സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായ അനില്‍കുമാറിന്‍റെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. പാർട്ടി വിശദീകരണത്തിന് പോലും ധിക്കാരപരമായിരുന്നു അനില്‍ കുമാര്‍ പെരുമാറിയത്. അച്ചടക്ക നടപടി സ്വീകരിച്ചത് കെ.പി.സി.സി അധ്യക്ഷനാണെന്നും സതീശൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More