LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത്തവണയും ദീപാവലിവരെ ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചു

ഡല്‍ഹി: കോവിഡും വായുമലിനീകരണവും കണക്കിലെടുത്ത് ഇക്കുറിയും ദീപാവലിക്ക് പ​ട​ക്ക വി​ൽ​പ​നയ്ക്കും ഉ​പ​യോ​ഗത്തിനും 'പൂർണ നിരോധനം' ഏർപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭീമമായ സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനായി വ്യാപാരികള്‍ പടക്കങ്ങൾ സംഭരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപന നിരോധിക്കുന്നതെന്നും, കഴിഞ്ഞ മൂന്നു വര്‍ഷവും അതിന്റെ ദുരിതം നമ്മള്‍ അനുഭവിച്ചതാണെന്നും കെജ്രിവാൾ ട്വിറ്ററില്‍ കുറിച്ചു. 'ഈ ദീപാവലിക്കും നാം പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഓർക്കുക, നിങ്ങളുടെ കുടുംബത്തിന്റേയും കുട്ടികളുടേയും ജീവൻ കയ്യിൽ വെച്ചുള്ള കളിയാണത്'- കെജ്രിവാൾ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അ​തേ​സ​മ​യം, കഴിഞ്ഞ വര്‍ഷവും ഡ​ൽ​ഹി​യി​ലെ രൂ​ക്ഷ​മാ​യ വാ​യു മ​ലി​നീ​ക​ര​ണം ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ പടക്കം നിരോധിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ അതിനോട് പൂര്‍ണ്ണമായും സഹകരിച്ചിരുന്നില്ല. ക​രി​ഞ്ച​ന്ത​യി​ലൂ​ടെ​യും മ​റ്റും ല​ഭി​ച്ച പ​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പയോഗിച്ചു. തുടര്‍ന്ന് വായു മലിനീകരണം ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More