തിരുവനന്തപുരം: കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. രതികുമാർ ഉടൻ സി.പി.എമ്മിൽ ചേർന്നേക്കും. ഇതിന് മുന്നോടിയായി രതികുമാർ എകെജി സെന്‍ററില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. സംഘടനാപരമായ കാര്യങ്ങളിലെ വിയോജിപ്പാണ് രാജി വെക്കാനുള്ള കാരണം. കാസർകോട് ജില്ലയുടെ ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറിയായിരുന്നു രതികുമാര്‍.
പി സി ചാക്കോ, കെ സി റോസക്കുട്ടി, പി എം സുരേഷ് ബാബു, പി എസ്പ്രശാന്ത്, കെ പി അനില്‍ കുമാര്‍ എന്നിവർക്കു പിന്നാലെയാണ് രതികുമാര്‍ സിപിഎമ്മിലേക്ക് പോകുന്നത്. നാല്‍പ്പതു വര്‍ഷത്തോളം കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകനായിരുന്നു രതികുമാര്‍. നേതാക്കളുടെ രാജി കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ പി അനില്‍ കുമാര്‍ രാജി വെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു രാജി. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതുപോലെയാണ് കെ സുധാകരന്‍ കെ പി സി സി പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുത്തതെന്നും അനില്‍ കുമാര്‍ ആരോപിച്ചിരുന്നു.