LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചേ മതിയാകൂ' - സുപ്രീം കോടതിയുടെ താക്കിത്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ നിയമങ്ങള്‍ പാലിച്ചേ മതിയാകുവെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ താക്കിത്. ട്രൈബ്യൂണല്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ താക്കിത്. 

'കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം  544 പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതില്‍ 11 ജുഡീഷ്യല്‍ അംഗങ്ങളുടെയും 10 ടെക്‌നിക്കല്‍ അംഗങ്ങളുടെയും പേരുകളാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഈ ശുപാര്‍ശകളില്‍ നിന്നും ചിലരെ മാത്രമാണ് സര്‍ക്കാര്‍ നിയമിച്ചത്. ബാക്കിയുള്ള പേരുകള്‍ വെയ്റ്റ് ലിസ്റ്റിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഈ കൊവിഡിന്‍റെ സമയത്തും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പലയിടങ്ങളിലും പോയാണ് അഭിമുഖം നടത്തിയത്. താനും അതില്‍ ഉണ്ടായിരുന്നു. ഇതില്‍ എന്തുതരം തെരഞ്ഞെടുപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്' - ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സിറ്റിംഗിലും ഇത് പൂര്‍ത്തികരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കേസ് കോടതിയില്‍ എത്തിയപ്പോഴും സ്ഥിതിയില്‍ മാറ്റമില്ലാത്തതിനാലാണ്  കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഒരാഴ്ചയ്ക്കം അധ്യക്ഷ പദവിയടക്കം ഒഴിവുള്ള എല്ലാം പോസ്റ്റുകളിലും നിയമനം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ  ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പല ട്രിബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും, ഈ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്താത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More