LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടന്‍ സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധമുള്ള ലക്‌നൗവിലെ ഒരു കമ്പനിയിലും ആദായ നികുതി റെയ്ഡ്. കോവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വന്‍ ജനപിന്തുണ നേടിയ താരമാണ് സോനു സൂദ്.

അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷക്കണക്കിനാളുകള്‍ ആദരവോടെയും ദൈവതുല്യനായും കാണുന്ന ഒരാളെ ഇത്തരത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് പകപോക്കലാണെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു. ശിവസേനയും റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നികുതിവെട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നുള്ള സ്വാഭാവിക പരിശോധന മാത്രമാണ് നടത്തിയിരിക്കുന്നത് എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 2012ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More