തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തിയാല്‍ വിലകുറയുമെന്ന വാദം തെറ്റാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പകരം സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം പകുതിയായി കുറയുകയാണ് ചെയ്യുക. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ സെസ് പിരിക്കുന്നത് കുറച്ചെങ്കില്‍ മാത്രമേ വില കുറയൂ. സെസ് പിരിക്കുന്നത് തുടരുകയും ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അത് സംസ്ഥാനത്തിന് വന്‍ നഷ്ടമാണുണ്ടാക്കുക- ധനമന്ത്രി പറഞ്ഞു.
പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്. ശതമാനമാണ്ജി എസ് ടി യിലേക്ക് വരുമ്പോള്‍ പരമാവധി ലഭിക്കുന്ന നികുതി 28 ശതമാനമായിരിക്കും. അതായത് ഏകദേശം 11 രൂപ. ഇതില്‍ പകുതി കേന്ദ്രം കൊണ്ടുപോയാല്‍ ലിറ്ററിന് മേല്‍ പിന്നീട് കേരളത്തിന്റെ വരുമാനം വെറും 5.50 രൂപ മാത്രമായിരിക്കും. നേരെ മറിച്ചുള്ള പ്രചാരപ്രവര്ത്തന ങ്ങള് അടിസ്ഥാനമില്ലാത്തതാണന്നും മന്ത്രി