കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ പി അനില്‍ കുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതിയുടെ രക്ഷാധികാരി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ്, എളമരം കരീം എം പി, എം എല്‍ എ മാരായ ടി പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ , മുന്‍ എം എല്‍ എ എ പ്രദീപ് കുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. തോട്ടത്തില്‍ രവീന്ദ്രനാണ് സമിതി ചെയര്‍മാന്‍, ജനറല്‍ കണ്‍വീനറായി എ പ്രദീപ് കുമാറിനെ യോഗം തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന അനില്‍ കുമാറിന് പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന ആദ്യത്തെ ഭാരവാഹിത്വമാണിത്. യോഗം നടന്ന വേദിയില്‍ തന്നെ സ്ഥാനം നല്‍കിയായിരുന്നു സിപിഎം അനില്‍കുമാറിനെ വരവേറ്റത്. 2021 ജനുവരി 10 നാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാ സമ്മേളനം ആരംഭിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ നിലവിലെ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപാധികളൊന്നുമില്ലതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്നും. അതോടൊപ്പം ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാന്‍ സാധിക്കണമെന്നും. ഇന്നത്തെ സാഹചര്യത്തില്‍ അതിനു ഇടതുപക്ഷ മുന്നണിയാണ് ഉചിതമെന്നും അനില്‍ കുമാര്‍ പാര്‍ട്ടി പ്രവേശനവേളയില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെക്കെത്തുന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും പ്രസ്താവിച്ചിരുന്നു. കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ കെ.പി.അനില്‍ കുമാറിനെ എ കെ ജി സെന്‍ററില്‍ സെന്‍ററില്‍ കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.