LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യ ചെയ്തു. ചോദ്യം ചെയ്യല്‍ അപരന് കോഴകൊടുത്ത കേസില്‍

കാസര്‍‍ഗോഡ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപരനെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ ജില്ലാ ഗസ്റ്റ് ഹൌസിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ തനിക്കെതിരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കി എന്നതാണ് കേസ്. സുന്ദരയുടെ വെളിപ്പെടുത്തലിന്റെയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്റെ പരാതിയുടെയും പശ്ചാത്തലത്തില്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 171ബി, 171ഇ എന്നിവ പ്രകാരമാണ് ക്രൈം ബ്രാഞ്ച് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

താന്‍ സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും പണം നല്‍കി എന്ന് ആരോപിക്കപ്പെട്ട ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കെ സുരന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്‍പില്‍ മൊഴി നല്‍കി. ഇതേ കേസില്‍ പരാതിക്കാരനെയും കെ സുന്ദര, അമ്മ ബെട്ജി, പണം നല്‍കുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാരോപിയ്ക്കപ്പെടുന്ന യുവ മോര്‍ച്ചാ നേതാവ് സുനില്‍ നായിക്ക് എന്നിവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണും നല്‍കി എന്നായിരുന്നു കെ സുന്ദ്രയുടെ വെളിപ്പെടുത്തല്‍.  2016 ല്‍ ഇതേ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച കെ സുന്ദര സുരേന്ദ്രന്റെ പരാജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കെ. സുരേന്ദ്രനും വിജയിച്ച സ്ഥാനാര്‍ഥിയും തമ്മിലുള്ള വോട്ടു വ്യത്യാസത്തേക്കാള്‍ കൂടുതലായിരുന്നു കെ സുന്ദരയ്ക്കു ലഭിച്ച വോട്ട്. ഈ പശ്ചാത്തലത്തില്‍ വിജയം ഉറപ്പുവരുത്താന്‍ സുന്ദരയെ സുരേന്ദ്രന്‍ പണം കൊടുത്ത് സ്വാധീനിച്ചു എന്നാണു കേസ്. 2021ല്‍ ബി എസ് പി ടിക്കറ്റിലാണ് കെ സുന്ദര മത്സരിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More