LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണൂര്‍ സിലബസ്സില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി - വൈസ് ചാന്‍സലര്‍

kannur-syllabus

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ പൊളിറ്റിക്കല്‍ സയന്‍സ് സിലബസ്സില്‍ അപാകതയുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തിയതായി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ. വിദഗ്ദ സമിതി റിപ്പോര്‍ട്ട് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസിന് കൈമാറിയതായും വി സി അറിയിച്ചു. വിവാദമായ പി ജി മൂന്നാം സെമസ്റ്ററിലെ സിലബസില്‍ അപാകതയുണ്ട്. ഈ സിലബസ് മാറ്റം വരുത്തിയതിനു ശേഷം നാലാം സെമസ്റ്ററില്‍ പഠിപ്പിക്കും - വി സി പറഞ്ഞു. പ്രതിഷേധം ഭയന്ന് പിജി സിലബസ് പിന്‍വലിക്കില്ലെന്ന് തുടക്കത്തില്‍ പറഞ്ഞ വിസി വിദഗ്ദ സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പിന്നോട്ട് പോയത്. വിവാദ ഭാഗം പഠിപ്പിക്കില്ല, ആ ഭാഗം മാറ്റും -വി സി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍, വിദ്യാര്‍ത്ഥികളുടെ പി.ജി മൂന്നാം സെമസ്റ്ററിലാണ് ഹിന്ദുമഹാസഭാ നേതാവായിരുന്ന വി ഡി  സവര്‍ക്കറിന്റേയും ആര്‍ എസ് എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവം അക്കാദമിക് സമൂഹത്തിനു പുറത്തടക്കം വലിയ വിവാദമായി വളര്ന്നതിനെ തുടര്‍ന്നാണ്‌ വിദഗ്ദ സമിതിയെ നിയോഗിച്ചത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആരോപണവും ശക്തമായി ഉയര്‍ന്നുവന്നിരുന്നു. സിലബസില്‍ പ്രശനങ്ങളുണ്ടെന്ന നിലപാടാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു തുടക്കം മുതല്‍ സ്വീകരിച്ചത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More