ഹൈദരാബാദ്: കോണ്‍ഗ്രസ് എം പി ശശീ തരൂരിനെ വിമര്‍ശിച്ച് തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി. കഴിഞ്ഞ ദിവസം ശശീ തരൂര്‍ ഹൈദരാബാദ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവന്ത് റെഡ്ഡി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ ശശി തരൂര്‍ പ്രശംസിച്ച് സംസാരിച്ചതാണ് രേവന്തിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ശശീ തരൂര്‍ കഴുതയാണ്. അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.ടി രാമറാവുവിനും ശശീ തരൂരിനും ഇംഗ്ലീഷ് ഭാഷ പ്രവീണ്യമുള്ളതു കൊണ്ട് അവര്‍ക്ക് ബുദ്ധിയുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. തരൂര്‍ എപ്പോഴും പാര്‍ട്ടിക്ക് ബാധ്യതകൂടിയാണ്. ഐ ടി മന്ത്രിയെ പുകഴ്ത്തി പറയുന്നവര്‍ സംസ്ഥാനത്തിന്റെ അവസ്ഥയെന്താണെന്ന് കൂടി മനസിലാക്കണം - രേവന്ത് റെഡ്ഡി പറഞ്ഞു.