LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മത സാഹോദര്യം തകര്‍ക്കാനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നത്; കര്‍ശനമായി നേരിടും - മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെ മത നിരപേക്ഷ പാരമ്പര്യവും മത സൌഹാര്‍ദ്ദവും തകര്‍ക്കാനുള്ള നീക്കമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങളെ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ഇത്തരം കേന്ദ്രങ്ങളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്,  ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇതിനിടെ വിദ്വേഷ പ്രസംഗങ്ങളും  പ്രസ്താവനകളും നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. പാലാ ബിഷപ്പിന്റെ വര്‍ഗ്ഗീയ ചുവയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും എഴുത്തുകളും  പരിശോധിക്കാനും  അതില്‍ നടപടി സ്വീകരിക്കാനുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More