LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിതയിലെ നടപടികള്‍ ആലോചിച്ചെടുത്ത തീരുമാനം; ലീഗിന്‍റെ അവസാനവാക്ക് പാണക്കാട് തങ്ങള്‍ - പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹരിതാ നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് എടുത്ത നടപടി പിന്‍വലിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. തീരുമാനം ആരുടെയെങ്കിലും ഒരാളുടെ പേരിലേക്ക് മാത്രം ഒതുക്കേണ്ടതില്ല. ലീഗിന്‍റെ അവസാനവാക്ക് പാണക്കാട് തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ വ്യത്യസ്ത ശബ്ദങ്ങളില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എല്ലാവരും ഒരുമിച്ച് ആലോച്ചിച്ചെടുത്ത തീരുമാനമാണ്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. മുസ്ലിം ലീഗ് ഒരിക്കല്‍ തീരുമാനമെടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താറില്ല. ഉറച്ച് നില്‍ക്കലാണ് പതിവ് - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂടുതലായി ഹരിത വിഷയത്തില്‍ അഭിപ്രായം പറയാനില്ല. എന്തെങ്കിലും പറഞ്ഞാല്‍ വരികള്‍ക്കിടയിലൂടെ വായിച്ച് മറ്റൊരു നിര്‍വ്വചനം നല്‍കും. ഇക്കാര്യത്തെക്കുറിച്ച് മുനീര്‍ പറയുന്നതും, മറ്റുള്ളവര്‍ പറയുന്നതുമെല്ലാം ഒന്നുതന്നെയാണ്. കൂട്ടായെടുക്കുന്ന തീരുമാനത്തിന്‍റെ പേരില്‍ ഓരോ വ്യക്തികളോടും ഈ വിഷയത്തില്‍ അഭിപ്രായം ചോദിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More