ഡല്‍ഹി: ബോളിവുഡ് താരം സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്. താരത്തിന്‍റെ വീട്ടിലും, സ്ഥാപനങ്ങളിലും ഐ ടി വിഭാഗം നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം പറഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരില്‍ ലോണുകളെടുക്കുകയും, അതുപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന്‍റെയും, സ്ഥലം വാങ്ങിയതിന്‍റെയും തെളിവുകള്‍ ലഭിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്‍റെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്ഷക്കണക്കിനാളുകള്‍ ആദരവോടെയും ദൈവതുല്യനായും കാണുന്ന ഒരാളെ ഇത്തരത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് പകപോക്കലാണെന്ന് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു. ശിവസേനയും റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നികുതിവെട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നുള്ള സ്വാഭാവിക പരിശോധന മാത്രമാണ് നടത്തിയിരിക്കുന്നത് എന്നാണ് ആദായ നികുതി വകുപ്പ് ആദ്യം നല്‍കിയ വിശദീകരണം. 2012-ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കോവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വന്‍ ജനപിന്തുണ നേടിയ താരമാണ് സോനു സൂദ്.