LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒടുവില്‍ ബീവറേജുകളും പൂട്ടാന്‍ തീരുമാനമായി

സംസ്ഥാനത്തെ  ബീവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്‍പന ശാലകള്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാർക്ക് നിർദേശം ലഭിച്ചു. ഇന്നുമുതല്‍ 21 ദിവസം അടച്ചിടാനാണ്  ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഓണ്‍ലൈന്‍ വില്‍പനയുടെ സാധ്യത പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ്-19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലീവ് പ്രഖ്യാപിക്കുകയും ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതി എന്ന ഓര്‍ഡര്‍ ഇറക്കിയിട്ടും ബീവറേജസ് ഓഫീസുകള്‍ക്ക് മാത്രം സർക്കാർ അവധി നൽകിയിരുന്നില്ല. 

നേരത്തെ, കേരളം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ചിരുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കും ഇനി മദ്യവില്‍പന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ബാറുകള്‍ അതിനു മുൻപേ അടച്ചിരുന്നു. മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ഇനി ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ വ്യക്തമാക്കിയതാണ്. അതും ഇനി നടക്കാൻ സാധ്യതയില്ല.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More