LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭയപ്പെടേണ്ട അരിയും പണവും സര്‍ക്കാര്‍ എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ പൂര്‍ണമായി നടപ്പിലാക്കുന്ന സാഹചര്യത്തില്‍  ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങളും പണവും എത്തിച്ച് ഉത്കണ്ഠ കുറക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നു. പഞ്ചായത്ത്‌, മുന്‍സിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങള്‍ വഴി തീര്‍ത്തും പ്രയാസമനുഭവിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നത്. ബി.പി.എല്‍.ലിസ്റ്റില്‍ വരുന്ന കുടുംബങ്ങള്‍ക്ക് 15 - കിലോ അരിയാണ് എ ത്തിക്കുക. ആളുകള്‍ തിക്കിത്തിരക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ വഴി വീടുകളില്‍ വിതരണം ചെയ്യാനാണ് മന്ത്രിസഭായോഗ തീരുമാനം. 

വാര്‍ദ്ധക്യകാല , വിധവാ പെന്‍ഷനുകള്‍ ഉള്‍പ്പെടെ  എല്ലാതരത്തിലുള്ള ക്ഷേമ പെന്‍ഷനുകളും ഇത്തവണ നേരത്തെ നല്‍കും. നിലവില്‍ ഇത്തരം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ആയിരം (1000 ) രൂപാ വീതം നല്‍കും.

നിലവില്‍ അവശ്യസാധന ദൌര്‍ലഭ്യം സംസ്ഥാനം അനുഭവിക്കുന്നില്ല. ആവശ്യത്തിന് അരിയും ഭക്ഷ്യ ധാന്യങ്ങളും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുവിതരണ സംവിധാനങ്ങളുടെ ശേഖരത്തിലുണ്ട്. എന്തെങ്കിലും സംസ്ഥാനത്തിന് കൂടുതലായി വേണ്ടി വന്നാല്‍ ചരക്കു ഗതാഗതത്തെ ആശ്രയിക്കുന്നതില്‍ നിലവില്‍ പ്രയാസമില്ലെന്നും ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം വിലയിരുത്തി 

 

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More