LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഞ്ചുകിലോ ഐഒസി പാചക ഗ്യാസ് സിലിണ്ടര്‍ (ഛോട്ടു) ഇനി സപ്ലൈകോയില്‍

കൊച്ചി: ഇനി പാചക ഗ്യാസ് സിലിണ്ടറിന് സപ്ലൈകോ സ്റൊറില്‍ പോയാല്‍ മതി. ഛോട്ടു സിലിണ്ടര്‍ വാങ്ങി താല്‍ക്കാലിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാം. സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ ‘ഛോട്ടു’ വിതരണം ആരംഭിച്ചു കഴിഞ്ഞു. കൊച്ചി ഡിപ്പോയുടെ കിഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സപ്ലൈകോ സിഎംഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു.

ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പർ മാർക്കറ്റുകൾക്കു സമീപത്തുള്ള എൽ പി ജി ഔട്ട്ലെറ്റുകളിൽ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസീപ്പ്റ്റ് ചെയ്ത് ഔട്ട്ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും. സംശയ നിവാരണത്തിനായി ഉപഭോക്താക്കള്‍ക്ക് കൊച്ചി ഡിപ്പോ മാനേജരുമായി (മൊബൈല്‍: 9447975243) ബന്ധപ്പെടാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഐഒസി ബിപിഎസ്എസ് ഇൻഡ്യൻ സെയിൽസ് ഓഫീസർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും: സൂര്യാ (കൊച്ചി ആൻഡ് ആലപ്പി സെയിൽസ് ഓഫീസർ ) –  9447498252, മഞ്ജുഷ (തിരുവനന്തപുരം ഫീൽഡ് ഓഫീസർ) – 9447498247, രാഹുൽ (കൊല്ലം ഫീൽഡ് ഓഫീസർ) – 9447763641, സയ്യദ് മുഹമ്മദ് (കോട്ടയം/ പത്തനംത്തിട്ട ഫീൽഡ് ഓഫീസർ) – 9447498254, ഡാൽബിൻ (എറണാകുളം ആൻഡ് ഇടുക്കി സെയിൽസ് ഓഫീസർ) – 9447498249, റോഷിനി (തൃശ്ശൂർ ഫീൽഡ് ഓഫീസർ) – 9447498248, ഗീതുമോൾ (പാലക്കാട് /മലപ്പുറം ഫീൽഡ് ഓഫീസർ ) – 9447498251, റെജീന (കോഴിക്കോട് ഫീൽഡ് ഓഫീസർ) – 9447498255, ശ്രീനാഥ് (കണ്ണൂർ/ കാസർഗോഡ് ഫീൽഡ് ഓഫീസർ ) – 9446328889. അവരവരുടെ പ്രദേശത്തുള്ള സെയില്‍സ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാല്‍ ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.  


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More