LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സമുദായ നേതാക്കളുമായുള്ള ചര്‍ച്ച: കത്തയച്ചിട്ടും മുഖ്യമന്ത്രിക്ക് മൗനമെന്ന് സതീശനും സുധാകരനും

തിരുവനന്തപുരം: സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുവാന്‍ കത്തയച്ചിട്ട്‌ മുഖ്യമന്ത്രിക്ക് മൗനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. അതിനാല്‍ മത നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ചക്കൊരുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറിയിപ്പ്.

മതസ്പര്‍ദ്ധ വളരാനുള്ള സാഹചര്യത്തെ ചെറുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമുദായങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറി സംഭവിക്കുമെന്ന് കണ്ടതിലാണ് കെ പി സി സി ഈ വിഷയത്തില്‍ ഇടപെടുന്നത്. ചര്‍ച്ചയുടെ ആവശ്യകത ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പലതവണ കത്തയച്ചിരുന്നു. മറുപടിക്ക് മുഖ്യമന്ത്രി തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യത്തിന് നേതൃത്വം നല്‍കുന്നത് - വിഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ ഡി എഫ് സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. മന്ത്രി വാസവന്‍റെ പ്രസ്താവന നിരുത്തരവാദപരമായാണ് തോന്നിയത്. അതോടൊപ്പം സാമൂഹിക മാധ്യമങ്ങള്‍ വഴി മതവിരോധം വളര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. ഇതിനെക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് സമുദായ നേതാക്കളുമായി ചര്‍ച്ചക്കൊരുങ്ങുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More