കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്നുള്ള സസ്പെന്‍സ് തുടരുകയാണ്. ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഓണം ബമ്പറടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയനു വയനാട് പനമരം സ്വദേശി സൈതലവി. ഇപ്പോള്‍ ദുബൈയില്‍ ഹോട്ടലിലെ ജീവനക്കാരനായ സൈതലവി സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് സുഹൃത്ത് തന്‍റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി പറഞ്ഞു.
മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനര്‍ഹമായ ടിക്കറ്റുമായി ആരും വില്‍പ്പന നടത്തിയ കടയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
12 കോടി രൂപയിൽ നിന്ന് ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. ഏജൻസി കമ്മീഷൻ കഴിഞ്ഞ് ബാക്കിവരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും. 1.20 കോടി രൂപ ഏജൻസി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോവും. ഇതു രണ്ടും കുറച്ച് ബാക്കി വരുന്ന 7 കോടിയോളം രൂപയാകും സമ്മാനാർഹന് ലഭിക്കുക.