മുംബൈ: നീലച്ചിത്രനിര്മ്മാണക്കേസില് അറസ്റ്റിലായ വ്യവസായിയും നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം. മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ഈടിന്മേലാണ് ജാമ്യം. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കേസില്‍ താന്‍ ബലിയാടാവുകയാണെന്നും കാണിച്ച് രാജ് കുന്ദ്ര ശനിയാഴ്ച്ചയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് രാജ് കുന്ദ്രയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനുപിന്നാലെ ജൂലൈയിലാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെയും രാജ് കുന്ദ്ര ജാമ്യത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പൊലീസും രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠ് ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.