LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമാ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം പരിഗണനയില്‍ -മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളും കോളേജുകളും തുറക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ പറ്റിയ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി  സജി ചെറിയാന്‍ പറഞ്ഞു. സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നടത്താന്‍ ഇതിനകം തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിയറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുന്നതില്‍ തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലോക്ക് ഡൌണ്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളും തുറക്കുന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കാന്‍ സാധ്യതയുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി. ഒന്നാം തരംഗം അവസാനിച്ച ഘട്ടത്തില്‍ ഓഡിറ്റോറിയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി തുറക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് കൊവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ഒന്നാം ഡോസ് വാക്സിന്‍ വിതരണം ഏകദേശം 90 ശതമാനം പേരിലും പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാനം കടക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ ചലച്ചിത്ര മേഖലയും ഓഡിറ്റോറിയം ഉടമകളും ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പൊതുപരിപാടികള്‍ക്കും കല്യാണ ചടങ്ങുകള്‍ക്കും വാടക സാധനങ്ങള്‍ നല്‍കുന്ന കച്ചവടക്കാരും വലിയ പ്രയാസങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യം മറികടക്കാന്‍ ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗാമായുള്ള പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ഈ മേഖലകളിലുള്ളവര്‍.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More