LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൗണിന് പൂർണ പിന്തുണ; ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ചെന്നിത്തല

കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമാർഗമെന്ന നിലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ലോക്ക് ഡൗണിന് പൂർണ പിന്തുണ നൽകുന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഒരു വര്‍ഷത്തേയ്ക്ക് ജപ്തി നടപടികള്‍ നിര്‍ത്തണമെന്നും വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം ജനുവരി 31 വരെ കുടിശ്ശിക ഇല്ലാത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സർക്കാർ എല്ലാവരേയും സഹായിക്കണം. എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിയന്തരമായി ആയിരം രൂപ ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണം'- ചെന്നിത്തല പറഞ്ഞു.

സോഷ്യൽമീഡിയയിലെ വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നേരത്തെ, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ടുവച്ച നിർദേശം സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ രാഷ്ട്രീയ വേർതിരിവില്ലാതെ, അഭിപ്രായവ്യത്യാസമില്ലാതെ യുഡിഎഫ് ഒപ്പം നിൽക്കുമെന്ന് അദ്ദേഹം സര്‍ക്കാറിന് ഉറപ്പുനല്‍കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More