LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കുടുംബമാകുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും'; നടന്‍ വിജയ്‌ കോടതിയെ സമീപിച്ചതിനെക്കുറിച്ച് പിതാവ്

ചെന്നൈ: താനും മകനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തമിഴ് നടന്‍ വിജയ്‌യുടെ പിതാവ് എസ്. എ. ചന്ദ്രശേഖര്‍. കുടുംബമാവുമ്പോള്‍ പ്രശ്നങ്ങളുണ്ടാകുമെന്നും, അത് പതിയെ അവസാനിക്കുമെന്നും ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാവ് തന്‍റെ  പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് വിജയ്‌ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിന്‍റെ പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം. 

കുടുംബങ്ങളാകുമ്പോള്‍ പ്രശ്ങ്ങളുണ്ടാകും. മാധ്യമങ്ങള്‍ അനാവിശ്യമായി ഞങ്ങളുടെ കുടുംബകാര്യങ്ങളില്‍ ഇടപെടുകയാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശമാണ് കൈമാറപ്പെടുന്നത്. അതോടൊപ്പം, മകന്‍റെ പേരുപയോഗിച്ച് യൂട്യൂബ് ചാനലുകള്‍ പണമുണ്ടാക്കുകയുമാണ്- ചന്ദ്രശേഖര്‍ പറഞ്ഞു.

തന്‍റെ  പേര് ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നതില്‍ നിന്ന് തന്‍റെ മാതാപിതാക്കള്‍ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിജയ്‌ ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള പതിനൊന്നു പേര്‍ക്കെതിരെയാണ് വിജയ്‌-യുടെ നീക്കം. ആരും തന്റെ പേര് ഉപയോഗിച്ച് സമ്മേളനങ്ങളോ രാഷ്ട്രീയ പാർട്ടിയോ രൂപീകരിക്കരുതെന്ന് അദ്ദേഹം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ഹര്‍ജി നല്‍കിയത്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്. 

Contact the author

Web Desk