LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

താഹയുടെ ജാമ്യം റദ്ദാക്കി അലനില്‍നിന്ന് വേറിട്ടുകണ്ടത് എന്തുകൊണ്ട് - സുപ്രീം കോടതി; ജാമ്യഹര്‍ജിയില്‍ വാദം ഇന്നും തുടരും

ഡല്‍ഹി: യു എ പി എ കേസില്‍ വിചാരണക്കോടതി ജാമ്യം നല്‍കിയ അലനെയും താഹയേയും ഹൈക്കോടതി വേറിട്ട്‌ കണ്ടത് എവിടെയൊക്കെയാണ് എന്ന് സുപ്രീം കോടതി. പന്തീരാങ്കാവ് യു എ പി എ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന താഹാ ഫസലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കെവേയാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. കുറ്റപത്രത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണ പ്രകാരം ഇവരെ രണ്ടുപേരെയും വ്യത്യസ്തമായി കണ്ടത് എവിടെയാണ് എന്ന് താഹാ ഫസലിന്റെ അഭിഭാഷകന്‍ ജയന്ത് മുത്തുരാജിനോട് കോടതി ആരാഞ്ഞു. എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ച താഹാ ഫസലിന്റെ ജാമ്യം കേരളാ ഹൈക്കോടതി പിന്നീട് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് താഹാ ഫസല്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം എന്‍ ഐ എ കോടതി അലന് നല്‍കിയ ജാമ്യം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ എജന്‍സിയായ എന്‍ ഐ എ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ജാമ്യം റദ്ദാക്കാന്‍ ആവശ്യമായ ഒരു കുറ്റവും അലനില്‍ നിന്ന് വ്യത്യസ്തമായി താഹ ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. താഹക്കെതിരായി  കൂടുതല്‍ സാക്ഷിമൊഴികളോ തെളിവുകളോ ഇക്കാര്യത്തില്‍ ഇല്ല. 20 കാരനായ അലന്റെ പ്രായം പരിഗണിച്ച കേരളാ ഹൈക്കോടതി 2 വയസ്സുമാത്രം കൂടുതലുള്ള താഹക്ക് ആ പരിഗണന നല്‍കിയില്ല. മാവോവാദികള്‍ക്ക് അനുകൂലമായ മുദ്രാവാക്യം താഹ വിളിച്ചു എന്ന ആരോപണം ശരിവെച്ചാല്‍ പോലും അത് ഒരു കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും താഹയുടെ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് കോടതിയില്‍ വാദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെട്ടിടനിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തുകൊണ്ട് ജേര്‍ണലിസം പഠിക്കുന്ന തന്റെ കക്ഷി താഴെത്തട്ടിലുള്ള ഒരു വിദ്യാര്‍ത്ഥിയാണെന്നും, അയാള്‍ക്കുവേണ്ടി കോടതിക്ക് മുന്‍പാകെ കൂപ്പുകൈകളോടെ നില്‍ക്കുകയാണെന്നും അഡ്വക്കറ്റ്  ജയന്ത് മുത്തുരാജ് കോടതിയില്‍ പറഞ്ഞു.  ജാമ്യഹര്‍ജിയിന്‍മേലുള്ള വാദം സുപ്രീം കോടതിയില്‍ ഇന്നും തുടരും.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More