LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ കുമാര്‍

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കുമാര്‍. മുന്‍ഗണനാ വിഭാഗത്തിനു മാത്രം ഭക്ഷ്യക്കിറ്റ് വിതരണം തുടര്‍ന്നാല്‍ മതിയെന്ന് അഭിപ്രായമുയരുന്നുണ്ടെങ്കിലും ഇതുവരെ ചര്‍ച്ചകള്‍ ഒന്നും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ്‌ കാലത്ത് വിതരണമാരംഭിച്ച ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ വര്‍ഷമാണ്‌ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കഴിഞ്ഞ ഓണക്കാലം വരെ സംസ്ഥാനത്ത് 13 തവണയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഏകദേശം 11 കോടി കിറ്റുകളാണ് നൽകിയത്. മാസം ശരാശരി 350-400 കോടി രൂപ ചെലവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകൾക്കായി 5,200 കോടി രൂപ ചെലവിട്ടു. കിറ്റ് വിതരണം ദേശിയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം, ഇടതുസര്‍ക്കാരിന്‍റെ ഭരണതുടര്‍ച്ചക്ക് ഭക്ഷ്യക്കിറ്റ് വിതരണം സഹായകമായിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More