LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ് കെ സുധാകരനെന്ന് എ എ റഹീം; ട്രസ്റ്റിന് പിരിച്ച പണത്തിന്റെ കണക്ക് പറയണമെന്ന് ആവശ്യം

തിരുവനന്തപുരം: കെ കരുണാകരന്‍ ട്രസ്റ്റ് വിവാദം ഏറ്റെടുത്ത് ഡി വൈ എഫ് ഐ. കരുണാകരന്‍റെ പേരില്‍ സ്കൂള്‍ നിര്‍മ്മിക്കാനായി സുധാകരന്‍ പിരിച്ച പണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. സുധാകരന്‍റെ പോക്കറ്റില്‍ കരുണാകരനെ വിറ്റ കാശാണുള്ളത്. കെ കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു. 'കോണ്‍ഗ്രസിലെ കോടാലിക്കൈ' എന്ന കെ കരുണാകരന്റെ പ്രയോഗം കെ സുധാകരനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. കരുണാകരനെ വിറ്റ കെ സുധാകരനാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ് കെ പി സി സി പ്രസിഡന്‍റ്.എന്നും റഹീം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതാണ് നല്ലതെന്ന് ഡിവൈഎഫ്ഐ അഭിപ്രായം പ്രകടിപ്പിച്ചു. യോഗം വിളിക്കേണ്ട എന്ന നിലപാട് സർക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കർദിനാൾ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണെന്നും റഹീം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാവ്  കെ കരുണാകരന്‍റെ പേരില്‍ സ്കൂള്‍ വാങ്ങിക്കാനായി പിരിച്ച 16 കോടിയുടെ കണക്ക് കെ പി സി സി പ്രസിഡന്‍റ്  കെ സുധാകരന്‍ വ്യക്തമാക്കണമെന്ന് കെ പി അനില്‍ കുമാര്‍ അവശ്യപ്പെട്ടിരുന്നു. സിപിഎം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ കോഴിക്കോട് സംസാരിക്കുമ്പോഴായിരുന്നു അനില്‍ കുമാര്‍ ആരോപണമുന്നയിച്ചത്. കെ കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ്‌ സുധാകരന്റെ നേതൃത്വത്തിൽ പണപ്പിരിവ്‌ നടന്നത്. പണം സുധാകരൻ മാത്രം ഡയറക്‌ട‌റായ കണ്ണൂർ എഡൃൂപാർക്കിലേക്കാണ്‌ മാറ്റിയത്‌. ട്രസ്റ്റിന്റെ പണം ഉപയോഗിച്ചില്ലെങ്കിൽ സർക്കാരിലേക്ക്‌ കൈമാറണമെന്നതായിരുന്നു വ്യവസ്ഥ. അതും പാലിക്കപ്പെട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More