LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ളാഹാ ഗോപാലന്‍ അന്തരിച്ചു; വിടവാങ്ങിയത് ചെങ്ങറ ഭൂസമര നായകന്‍

പത്തനംതിട്ട: ഐതിഹാസികമായ ചെങ്ങറ സമരത്തിന്‍റെ നേതാവ് ളാഹാ ഗോപാലന്‍ അന്തരിച്ചു. കൊവിഡ്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി പൊതുരംഗത്ത്‌ സജീവമായിരുന്നില്ല. കൊവിഡ്‌ ബാധമൂലം ആരോഗ്യനില വഷളായ അദ്ദേഹത്തെ ളാഹയില്‍ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കൊവിഡ്‌ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്ന് രാവിലെ 11.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും.

ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചെങ്ങറ സമരത്തിലൂടെയാണ്‌ ളാഹാ ഗോപാലന്‍ അറിയപ്പെട്ടത്. ആദിവാസികളും ദളിതരുമായ ഭൂരഹിതരുടെ  അവകാശ പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ സമര സഖാക്കളായ 30 പേര്‍ക്കൊപ്പം രൂപീകരിച്ച സാധുജന വിമോചന മുന്നണിയുടെ നേതൃത്വത്തിലാണ് ചെങ്ങറ ഭൂസമരം നയിച്ചത്. 2007 ആഗസ്റ്റില്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും വിട്ടുകൊടുക്കാത്ത ഹാരിസന്‍ മലയാളം പ്ലാന്‍റേഷന്റെ ഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സാധിച്ചുവന്നത് ചെങ്ങറ സമരപ്പോരാട്ടത്തിന്‍റെ നേട്ടമാണ്.

ആലപ്പുഴയിലെ താഴക്കര പഞ്ചായത്തില്‍ 1950 ഏപ്രില്‍ 4 ന് ജനിച്ച ളാഹാ ഗോപാലന്റെ അച്ഛന്‍ അയ്യപ്പനും അമ്മ ചന്ദ്രമതിയും അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തുതന്നെ മരണപ്പെട്ടു. പിന്നീട് അനാഥനായി വളര്‍ന്ന ഗോപാലന് 8-ാം തരം വരെ പഠിക്കാനേ കഴിഞ്ഞുള്ളു. പത്തനംതിട്ടയിലെ ളാഹയില്‍ അമ്മയുടെ സഹോദരിക്കൊപ്പം താമസമാക്കിയ അദ്ദേഹം കൂലിപ്പണി ചെയ്തുവരുന്നതിനിടയിലാണ് ഇലക്ട്രിക് സിറ്റി ബോര്‍ഡില്‍ മസ്ദൂറായി ജോലിയില്‍ പ്രവേശിച്ചത്. 1979 ജോലിയില്‍ സ്ഥിരപ്പെട്ട ളാഹ  ഗോപാലന്‍ 2005 ല്‍ ഓവര്‍സീയറായാണ് വിരമിച്ചത്. ആദ്യഭാര്യ കമലമ്മ 1998 മരണപ്പെട്ടു. പിന്നീട് തൃശൂര്‍ സ്വദേശിയായ ശാരദയെ വിവാഹം ചെയ്തു. ഗിരീഷ്‌ കുമാര്‍, ഗിരിജ മോള്‍, ഗിരി ദേവ എന്നിവരാണ് മക്കള്‍.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More