LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം; സര്‍ക്കാര്‍ നിസംഗത വെടിയണം - മുസ്ലീം സംഘടനകള്‍

കോഴിക്കോട്: നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ പരാമര്‍ശം അടങ്ങുന്ന പ്രസ്താവന പിന്‍വലിക്കാന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തയാറാകണമെന്ന് കോഴിക്കോട്ട് മുസ്ലീം സമുദായ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ വിശദീകരിച്ചു.

പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തെ ഉദ്ദേശിച്ചുള്ളതാണ്. അതില്‍ സമുദായത്തിന് വേദനയുണ്ട്. കേരളത്തിന്റെ സാമുദായിക സൌഹര്‍ദ്ദത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്താവന ബിഷപ്പ് പിന്‍വലിക്കണം-  സാദിഖ് അലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗമായി നോക്കിനില്‍ക്കാന്‍ പാടില്ലെന്നും സമുദായ സൌഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സാദിഖ് അലി തങ്ങള്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിസംഗമായ സമീപനത്തിലുള്ള പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാല ബിഷപ്പിന്റെ പ്രസ്താവനയോട് മുസ്ലീം സമുദായം വളരെ അന്തസ്സോടുകൂടിയാണ് പ്രതികരിച്ചത് എന്ന് തുടര്‍ന്ന് സംസാരിച്ച ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി പറഞ്ഞു. മാധ്യമങ്ങളും ഇക്കാര്യത്തില്‍ വളരെ സംയമനത്തോട് കൂടിയ സമീപനമാണ് സ്വീകരിച്ചത്. അതിന് മാധ്യമങ്ങളെ അഭിനന്ദിക്കുന്നതായും ബഷീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യോഗം ചര്‍ച്ച ചെയ്തതിന് അപ്പുറമോ ഇപ്പുറമോ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി വ്യക്തമാക്കി. അതേസമയം സമുദായ നേതാക്കളുടെ യോഗം വിളിക്കുന്നത് നല്ലതാണെന്നും ബഷീര്‍ പറഞ്ഞു. 

യോഗത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍, സമസ്ത കേരള ജംഇയത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി, എം ഇ എസ്, എം എസ് എസ് ഒന്‍പതോളം സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്‍ ഡി എഫ്, പി ഡി പി തുടങ്ങിയ സംഘടനകളെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘടന യോഗത്തില്‍ പങ്കെടുത്തില്ല.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More