LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാസർകോഡ് ജില്ലക്ക് ഇന്ന് നിർണായകമെന്ന് കളക്ടർ

കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ കാസർകോഡ് ജില്ലക്ക് ഇന്ന് നിർണായകമാണെന്ന് കളക്ടർ സജിത് ബാബു. കാസർകോഡ് ജില്ലയിൽ കോവിഡ്-19 സംശയിക്കുന്ന 77 പരിശോധനാഫലങ്ങൾ ലഭിക്കും. ഈ ഫലം ലഭിച്ചാൽ ജില്ലയിൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നടന്നോ എന്ന് അറിയാനാകും.  പരിശോധന ഫലങ്ങളിൽ ഏതാനം പോസിറ്റീവ് കേസുകൾ പ്രതീക്ഷിക്കുന്നതായി കളക്ടർ സജിത് ബാബു പറഞ്ഞു.

ജില്ലയിലെ രണ്ടാമത്തെ കൊവിഡ്-19 കേസിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലമാണ് ഇന്ന് വരാനുള്ളത്. ജില്ലയിൽ 45 പേരാണ് ചികിത്സയിൽ ഉള്ളത്. 44 പേരെ ഒരിക്കൽ കൂടി പരിശോധനക്ക് വിധേയമാക്കും. ഫലം നെ​ഗറ്റീവ് ആയാലും 28 ​ദിവസം ഹോം ക്വാറന്റൈൻ ആവശ്യമാണ്. ഇവരിൽ 41 പേരും ​ഗൾഫിൽ നിന്ന് വന്നവരാണ്.

സ്രവ പരിശോധനക്കായി നിരവധി പേർ ആശുപത്രികളിൽ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആവശ്യമില്ലെന്നും കളക്ടർ അറിയിച്ചു. പരിശോധന സംബന്ധിച്ച് മാർ​ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനിയോ ചുമയോ ഉളളവർ അടുത്തുളള പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിലാണ് എത്തേണ്ടത്. ഇവിടെനിന്ന് നിർദ്ദേശിക്കുന്നവർ മാത്രമെ സ്രവ പരിശോധനക്ക് വിധേയരാകേണ്ടതുള്ളു. ജില്ലയിലെ മുൻസിപ്പാലിറ്റിയിലുള്ളവർ ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തേണ്ടത്.

കാസർ​കോഡേക്ക് ഒരാളും സന്നദ്ധ പ്രവർത്തനത്തിന് വരേണ്ടെന്നും കളക്ടർ അറിയിച്ചു. സന്നദ്ധ പ്രവർത്തനത്തിന്റെ പേരിൽ ആരെങ്കിലും റോഡിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും സജിത് ബാബു വ്യക്തമാക്കി

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More