LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി എം വി ഗോവിന്ദന്‍റെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം. പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭയിലെ മന്ത്രിമാരുടെ ഫേസ്ബുക്ക് പേജില്‍ ലക്ഷക്കണക്കിന് ലൈക്കുകളാണുള്ളത്. എന്നാല്‍ തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ 6300 ലൈക്കുകള്‍ മാത്രമാണുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഡയറക്ടറുടെ പുതിയ നിര്‍ദ്ദേശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കുടുംബശ്രീ ഫേസ്ബുക്ക് ക്യാംപയിനി'ലൂടെ പേജ് ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുക. ഓരോ ദിവസവും ഓരോ ജില്ലക്കാണ് ലൈക്ക് അടിക്കാനുള്ള ചുമതല. ഓരോ ജില്ലയില്‍ നിന്നും ഒന്നര ലക്ഷം ലൈക്കുകളാണ് പ്രതീക്ഷിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

Contact the author

Web Desk