LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. സെന്‍സെക്സ് ആദ്യമായി 60,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ സെന്‍സെക്‌സ് സ്വപ്‌നയാത്രയാണ് ഇപ്പോള്‍ നടത്തുന്നത്. ഇതുവരെ കാര്യമായ തിരുത്തലുകള്‍ സൂചികയില്‍ സംഭവിച്ചിട്ടില്ലാതാനും. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത കൈവെടിയരുതെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്.

നിഫ്റ്റി 18,000 പോയിന്‍റിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നുള്ള വാര്‍ത്തകളാണ് രാജ്യാന്തര വിപണികളുടെ നേട്ടത്തിന് കാരണം. പ്രതിസന്ധിയിലായ ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ്, ബോണ്ട് പലിശ നല്‍കിയതും വിപണികളുടെ കുതിപ്പിന് സഹായകരമായി. മിക്കവാറും ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എന്നാല്‍ 'എവർഗ്രാൻഡെ' ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിൽ തുടരുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പലിശ നിരക്ക് മാറ്റിയിട്ടില്ലെങ്കിലും ഈ വര്‍ഷം തൊട്ട് ആസ്തി വാങ്ങലുകള്‍ കുറയ്ക്കുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം, സമ്പദ്ഘടന പ്രതിസന്ധിയിലെന്ന് കണ്ടാല്‍ ഇനിയും സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം ആഗോള നിക്ഷേപകര്‍ക്ക് ഒരല്‍പ്പം ആശ്വാസമേകുന്നുണ്ട്.

Contact the author

Business Desk

Recent Posts

National Desk 3 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 3 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 3 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 3 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 3 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More