LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പരീക്ഷക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പരീക്ഷക്ക് ഇന്ന് തുടക്കം. ഇത്തവണ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറത്താണ് (75,590). കൊവിഡ്‌ മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പരീക്ഷകള്‍ സ്കൂളുകളില്‍ നേരിട്ടു നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. പ്ലസ്‌ വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി വിധി. 

പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും, പല കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റും, മൊബൈല്‍ സൗകര്യങ്ങളും ലഭ്യമല്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം പല വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ലന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്ലസ്‌ വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ സുപ്രീം കോടതി തൃപ്തി അറിയിക്കുകയായിരുന്നു. മുന്‍പ് കേരളാ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ സുപ്രീംകോടതിക്ക് തൃപ്തിയുണ്ടെന്നും, പ്ലസ് വണ്‍ പരീക്ഷ നടത്തുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More