LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീം ലീഗ് ഭരിക്കുന്ന 60 പഞ്ചായത്തുകളിലും ഇനിമുതൽ 'സര്‍' വിളിയില്ല

മലപ്പുറം: മുസ്ലീം ലീഗ് ഭരിക്കുന്ന മലപ്പുറത്തെ അറുപത് പഞ്ചായത്തുകളില്‍ ഇനിമുതല്‍ സര്‍ വിളിയില്ല. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് മേലുദ്യോഗസ്ഥരെ സര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാനുളള തീരുമാനം. മുസ്ലീം ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചായത്ത് ഭാരവാഹികള്‍ യജമാനന്മാരും പൊതുജനം അവരുടെ ദാസന്മാരും എന്ന സങ്കല്‍പ്പത്തിലാണ് അപേക്ഷകളിലും അഭിസംബോധനകളിലും സര്‍ എന്ന വാക്ക് വരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങി വച്ച കീഴ് വഴക്കങ്ങള്‍ നാം ഇന്നും തുടര്‍ന്നുവരികയാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് മുസ്ലീം ലീഗ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് സര്‍ വിളി ഒഴിവാക്കാനുളള തീരുമാനമായത്. ഇനി ഓരോ ഭരണസമിതികളും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും. കേരളത്തില്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാം ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തേ  പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തും ഇത്തരം തീരുമാനമെടുത്തിരുന്നു. ഇനിമുതല്‍ മാത്തൂര്‍ പഞ്ചായത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്ന എന്ന പദങ്ങള്‍ ഉപയോഗിക്കരുത് പകരം അവകാശപ്പെടുന്നു എന്നോ താല്‍പ്പര്യപ്പെടുന്നു എന്നോ എഴുതാം.  സര്‍ എന്നും മാഡമെന്നും വിളിക്കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ ലഭിക്കാതിരുന്നാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാമെന്നും  മാത്തൂർ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More