തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു. ഹൈക്കോടതി അഭിഭാഷകന് നല്കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചതിനുമാണ് പി സി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 509ാം വകുപ്പാണ് പി പി ജോര്‍ജ്ജിനുമേല്‍ ചുമത്തിയിരിക്കുന്നത്. ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിന് നല്കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് ആരോഗ്യമന്ത്രിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കേരളത്തിന് അപമാനമാണ് ആരോഗ്യമന്ത്രി, ഇന്ത്യയിലേറ്റവും കൂടുതല്‍ കൊറോണ രോഗമുളളയാളുകളുടെ നാടായി കേരളത്തെ മാറ്റിയതിന് വീണാ ജോര്‍ജ്ജിന് അവാര്‍ഡ് കിട്ടും. അവര്‍ എന്നും ടിവിയില്‍ വരുന്നത് അവരുടെ സൗന്ദര്യം കാണിക്കാനാണ്. അവര്‍ കിളവിയായില്ലെ, പ്രായമായില്ലേ, ആരെക്കാണിക്കാനാണ് ഇതൊക്കെ, കാണിക്കേണ്ടവരേ കാണിക്കുന്നുണ്ടോ' എന്നൊക്കെയാണ് പിസി ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞത്.