LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇരയെ വിവാഹം കഴിച്ചാല്‍ ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനാവില്ല - ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിലെ ഇരയെ വിവാഹം കഴിച്ചതുകൊണ്ട് കേസ് റദ്ദാക്കണമെന്ന ഹര്‍ജി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി. ഇരയെ വിവാഹം കഴിച്ചതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. പ്രതിയും കൂട്ടുപ്രതിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

പീഡനം സാമൂഹികക്കുറ്റകൃത്യമാണ്. പീഡനത്തിനു ശേഷം ഇരയെ വിവാഹം കഴിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹം കഴിക്കുന്നതുവഴി കേസ് ഒത്തു തീര്‍പ്പാക്കാനോ, കേസ് റദ്ദാക്കാനോ സാധിക്കില്ല. ലൈംഗീക പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടാന്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ സഹായകമാകും.-ജസ്റ്റിസ് വി. ഷേര്‍സി ചൂണ്ടിക്കാട്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017-ല്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ സ്വദേശിയായ 21-കാരനും പീഡനത്തിന് കൂട്ടുനിന്നതിന് പ്രതിചേര്‍ക്കപ്പെട്ട സുഹൃത്തും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. 2020 ഡിസംബര്‍ എട്ടിന് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഒന്നിച്ച് ജീവിക്കുകയാണെന്നുമായിരുന്നു പ്രതി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ ഇരയെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച് ഒട്ടേറെ സുപ്രീംകോടതി വിധികളുണ്ടെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More