കൊല്‍ക്കൊത്ത: ഇന്‍സുലിന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യസമയത്ത് വീട്ടില്‍ ഓടിയെത്തെണ്ട കാര്യമില്ല. പുറത്തുപോകുമ്പോഴും ദൂരയാത്രയിലും കൂടെ കൊണ്ടുനടക്കാവുന്ന ഇന്‍സുലിന്‍ വികസിപ്പിച്ചിരിക്കുകയാണ് കൊല്‍ക്കൊത്തയിലെ ഒരു കൂട്ടം ശാസ്ത്രഞര്‍. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജി, കൊല്‍ക്കൊത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത ഇന്‍സുലിന് അവര്‍ നല്‍കിയിരിക്കുന്ന പേര് 'ഇന്‍സുലോക്ക്' എന്നാണ്.
ഇന്‍റര്‍നാഷണല്‍ സയന്‍സ് മാഗസിന്‍ ഐ സയന്‍സ് അംഗീകരിച്ച ഈ ഇന്‍സുലിന്‍ നാലുവര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ ശാസ്ത്രകാരന്മാര്‍ വികസിപ്പിച്ചെടുത്തത്. ഈ ഇന്‍സുലിന്‍ വകഭേദത്തിന് 65 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ കേടുകൂടാതിരിക്കാന്‍ കഴിയും. നിലവില്‍ ഇന്‍സുലിന്‍ 4 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കാറുള്ളത്. തണുപ്പ് കുറയുമ്പോള്‍ ദ്രാവക രൂപത്തില്‍ നിന്ന് ഖര രൂപത്തിലാവുക എന്ന അവസ്ഥ ഇന്‍സുലോക്കിന് ഉണ്ടാവില്ല എന്ന് കൊല്‍ക്കൊത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ സുഭ്രാംശു ചതോപാധ്യായ പറഞ്ഞു. ഇന്‍സുലോക്കിന് ആചാര്യ ജഗദീഷ് ചന്ദ്രബോസ് എന്ന പേര്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്താതായും സുഭ്രാംശു ചതോപാധ്യായ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡോ. സുഭ്രാംശു ചതോപാധ്യായ, ഡോ. പാര്‍ത്ഥ ചക്രവര്‍ത്തി, ഡോ. ജെ റെഡ്ഡി, ബി ജഗദീഷ് എന്നീ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇന്‍സുലോക്ക് വികസിപ്പിച്ചത്. ഈ ഇന്‍സുലിന്‍ വകഭേദം ജനങ്ങള്‍ക്ക് ലഭ്യമാക്കും വിധം വലിയ തോതില്‍ ഉത്പാദിപ്പിക്കാന്‍ വന്‍ കമ്പനികള്‍ക്ക് മാത്രമേ കഴിയൂ. അതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയും ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടും അനുമതി നല്‍കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.