LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭാ യോ​ഗം

കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ച് കേന്ദ്ര മന്ത്രിസഭാ യോ​ഗം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗമാണ് മാതൃകാ പരമായ രീതിയിൽ അകലം പാലിച്ച് ശ്രദ്ധേയമായത്. ഒരു മീറ്റർ അകലം പാലിച്ചാണ് പ്രധാനമന്ത്രിക്കും മറ്റ് ക്യാബിനറ്റ് മന്ത്രിമാർക്കും ഇരിപ്പിടം ഒരുക്കിയത്. വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാ​ഗമായാണ് യോ​ഗം ഇത്തരത്തിൽ ക്രമീകരിച്ചത്.

സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ കേന്ദ്ര മന്ത്രിസഭായോ​ഗമാണിത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ യോ​ഗം ചർച്ച ചെയ്തു. നിലവിലെ രാജ്യത്തെ സാഹചര്യവും വിലയിരുത്തി. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി​ഗതികൾ യോ​ഗം ചർച്ച ചെയ്തു. പ്രതിസന്ധി രൂക്ഷമായാൽ കൈക്കൊള്ളേണ്ട നടപടികൾ ചർച്ച ചെയ്തു. ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ വിവിധ സർക്കാർ വകുപ്പകളോട് ആവശ്യപ്പെടും

Contact the author

web desk