LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുധീരന്‍റെ രാജി വേദനാജനകമാണ്; നേരില്‍ കണ്ട് സംസാരിക്കും - വിഡി സതീശന്‍

തിരുവനന്തപുരം:  കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള വി എം സുധീരന്‍റെ രാജി വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അദ്ദേഹത്തിന്‍റെ രാജിയുടെ കാര്യം വ്യക്തമല്ലെന്നും സതീശന്‍ പറഞ്ഞു. സുധീരനുമായി നേരില്‍ കണ്ടു ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

വി എം സുധീരന്‍റെ രാജി മാധ്യമങ്ങളിലൂടെയാണറിഞ്ഞത്. കാരണമെന്താണെന്നറിയില്ല. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ച് ഒഴിയുന്നത് നിരാശജനകമാണ് -വി ഡി സതീശന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവെച്ചത്. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധീരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാജിക്ക് ശേഷം വി എം സുധീരന്‍ വ്യക്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുനസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു. ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താൻ പറയുന്നതെന്നും സുധീരൻ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരി​ക്കെ സംസ്ഥാനത്തി​ന്‍റെ ചുമതലയുള്ള താരിഖ് അൻവർ ഇന്ന് കേരളത്തില്‍ എത്തും. അതിനിടെയാണ് സുധീരന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More