LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സുധീരന്റെ പരാതി അറിയില്ല' രാജിക്കത്ത് വായിച്ചിട്ടില്ല: കെ സുധാകരൻ

തിരുവനന്തപുരം: കെ പി സി സി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുളള വി എം സുധീരന്റെ രാജിയില്‍ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വി എം സുധീരന്റെ പരാതിയെന്താണെന്ന് അറിയില്ലെന്നും ഇന്നലെ വൈകുന്നേരമാണ് രാജിക്കത്ത് ലഭിച്ചത് എന്നും സുധാകരന്‍ പറഞ്ഞു. 

സുധീരന്റെ രാജിക്കത്ത് താന്‍ വായിച്ചിട്ടില്ല അതിനകത്ത് എന്താണെന്ന് അറിയില്ല, അനിവാര്യമായ സാഹചര്യത്തിലാണ് സുധീരന്റെ രാജിയെങ്കില്‍ കുറ്റം പറയാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളോടും ബഹുമാനമാണ്. ആരെയും അകറ്റാനോ ഒഴിവാക്കാനോ ശ്രമിച്ചിട്ടില്ല. യോഗത്തിന് വിളിക്കാറുണ്ടെങ്കിലും പലരും വരാറില്ല. പുനസംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും കെ പി സി സി പുനസംഘടന സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും തീരുമാനം ഉടനുണ്ടാവുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വി എം സുധീരന്‍റെ രാജി വേദനിപ്പിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണംസുധീരന്‍റെ രാജി മാധ്യമങ്ങളിലൂടെയാണറിഞ്ഞത്. കാരണമെന്താണെന്നറിയില്ല. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ച് ഒഴിയുന്നത് നിരാശജനകമാണ് എന്ന് വി ഡി സതീശന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി എം സുധീരന്‍ രാജിവെച്ചത്.  ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വി എം സുധീരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാജി വെച്ചതിനുശേഷം വി എം സുധീരന്‍ വ്യക്തമാക്കിയത്. പുനസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു. 
Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More