LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്, വ്യാജപ്രചരണങ്ങളില്‍ ദു:ഖമുണ്ട്- രാഘവന്‍

സിനിമയില്‍ വേഷങ്ങളില്ലാതെ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയാണ് എന്ന തരത്തില്‍ വന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് നടന്‍ രാഘവന്‍. രാഘവനടക്കമുളള നിരവധി കലാകാരന്മാര്‍ ഇന്ന് സിനിമകളില്‍ വേഷം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതിനുപിന്നാലെ നടന്‍ ജിഷ്ണുവിന്റെ അച്ഛന്‍ ദുരിതത്തിലാണ്, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് തുടങ്ങിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്.

അത്തരം വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു രാഘവന്റെ പ്രതികരണം. വ്യാജവാര്‍ത്തകള്‍ വരുന്നതില്‍ ദു:ഖമുണ്ട്. താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ഒരുപാട് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്ന് രാഘവന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നും ജോലി ചെയ്താണ് ജീവിക്കുന്നതെന്നും മക്കളെപ്പോലും തന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ തെലുങ്കില്‍ നടന്‍ പ്രഭാസിന്റെ ചിത്രത്തിലാണ് രാഘവന്‍ അഭിനയിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More