LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലാ ബിഷപ്പിന്‍റേത് വികൃതചിന്ത- പി ചിദംബരം

ഡല്‍ഹി: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. യുവതീയുവാക്കളെ ഭയപ്പെടുത്താനായി ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. പുതിയ രാക്ഷസനാണ് നാര്‍ക്കോട്ടിക് ജിഹാദ്. അതിന്റെ സൃഷ്ടാവ് ഫാദര്‍ ജോസഫ് കല്ലറങ്ങാട്ടിനെപ്പോലെ ഒരു ബിഷപ്പായതില്‍ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട് എന്ന് പി ചിദംബരം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പിനെതിരായ വിമര്‍ശനം.

'ബിഷപ്പിന്റെ വികൃതമായ ചിന്തയാണ് ഈ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. സാമുദായിക ചേരിതിരിവുണ്ടാക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മതഭ്രാന്തന്മാര്‍ക്ക് ഇസ്ലാം അപരവും മുസ്ലീങ്ങള്‍ അപരന്മാരുമാണ്. വാക്കിലൂടെയോ പ്രവൃത്തിയിലൂടെ വിവേചനത്തിന്റെ സൂഷ്മതലങ്ങളിലൂടെയോ പ്രകടിപ്പിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീര്‍ച്ചയായും അവസാനിപ്പിക്കണം' പി ചിദംബരം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വ്യക്തമായ ലക്ഷ്യത്തോടെ അവരുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് തെളിവില്ല. നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ ഗുജറാത്തില്‍ പിടികൂടിയ മൂവായിരം കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More