LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കാന്‍ കമ്മിറ്റി; പുരോഗതി വിലയിരുത്താന്‍ കൌണ്ട് ഡൌണ്‍ കലണ്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടാന്‍ കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. ഓരോ ആഴ്ചയിലെയും പ്രവര്‍ത്തനങ്ങള്‍  ഈ കമ്മിറ്റി വിലയിരുത്തും. വര്‍ക്ക് സ്പീഡ് കുറയുന്ന മേഖലകളിലെ പ്രശ്നങ്ങള്‍ കമ്മിറ്റി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും. കമ്മിറ്റി ചൂണ്ടിക്കാണിക്കുന്ന മേഖലകളില്‍ അപ്പപ്പോള്‍ ഇടപെട്ട് സര്‍ക്കാര്‍ വേഗം വര്‍ദ്ധിപ്പിക്കും. 

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ ആസ്ഥാനത്ത് വിസില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാറ ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം വൈകാന്‍ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച തമിഴ്നാട് തുറമുഖ മന്ത്രി ഇ.വി വേലുവുമായി ചെന്നൈയില്‍ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു- മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തിന് പുറത്തു നിന്ന് കല്ലു കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കേണ്ടിവരുമെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More