LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിനെ നയിക്കേണ്ടത് ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം- തുറന്നടിച്ച് മുല്ലപ്പളളി

തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനുമുന്നില്‍ കെപിസിസി നേതൃത്വത്തിനെതിരെ  ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ലെന്നും, കൂട്ടായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും തയാറായില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു.

താന്‍ മുന്‍ അധ്യക്ഷനാണെന്ന പരിഗണന പോലും കാട്ടിയില്ല. തന്റെ കാലത്ത് കൂടിയാലോചനകളുണ്ടായിട്ടില്ലെന്ന് അട്ടഹസിച്ച ഇപ്പോഴത്തെ നേതൃത്വം എന്ത് കൂടിയാലോചനകളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരു വിളിച്ചാലും താന്‍ ഫോണ്‍ എടുക്കാറുണ്ട്. ഫോണ്‍ എടുക്കാറില്ലെന്ന സുധാകരന്റെ പരാതി എന്തിനെന്ന് അറിയില്ല. സുധാകരനല്ലാതെ മറ്റാരും അങ്ങനൊരു പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും ആ ആദര്‍ശങ്ങളുളളവരാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരേണ്ടതെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More