LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അവകാശങ്ങള്‍ക്കായി പോരാടാന്‍ പഠിപ്പിച്ചത് സി എച്ച് മുഹമ്മദ്‌ കോയ - ഫാത്തിമ തെഹ്ലിയ

കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടികള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നത് മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ പകര്‍ന്നുതന്ന ഊര്‍ജ്ജം കൊണ്ടാണെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. സി എച്ച് മുഹമ്മദ് കോയയുടെ 38-ാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് മാധ്യമം ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഫാത്തിമ തെഹ്ലിയയുടെ പ്രതികരണം. കേരളത്തിലെ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ ഊന്നല്‍ നല്‍കിയ നേതാവാണ് സി എച്ച് എന്നും കേരളത്തിലെ സ്ത്രീകള്‍ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പേര് സ്മരിക്കാതിരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

ഹൈസ്‌കൂള്‍ പഠനം സൗജന്യമാക്കുന്നതിനും, മുസ്ലീം, നാടാര്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനും സിഎച്ച് നേതൃത്വം നല്‍കി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് സിഎച്ച് നടത്തിയ ഉല്‍ബോധനങ്ങളാണ് വിദ്യാഭ്യാസമുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നും തെഹ്ലിയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മുസ്ലീം പെണ്‍കുട്ടികള്‍ പഠിച്ചും നയിച്ചും മുന്നേറുന്നതുകാണുമ്പോള്‍, അവകാശങ്ങള്‍ക്കായി കരളുറപ്പോടെ സംസാരിക്കുന്നതുകേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിമ്മിഷ്ടം തോന്നുന്നുണ്ടെങ്കില്‍ അറിയുക, മുന്‍തലമുറകള്‍ക്ക് ലഭിക്കാതെ പോയ പാഠപുസ്തകങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയ, ആത്മവിശ്വാസത്തോടെ നാളെയിലേക്ക് കുതിച്ചുപോകാന്‍ പ്രചോദിപ്പിച്ച മഹാമനീഷിയാണ് അതിനുത്തരവാദി. അദ്ദേഹമേല്‍പ്പിച്ച വസിയ്യത്ത് വീഴ്ച്ചകൂടാതെ നിറവേറ്റുക മാത്രമാണ് അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ചെയ്യുന്നത്' -ഫാത്തിമ തെഹ്ലിയ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More