LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കനയ്യ കുമാര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് മുഹ്‌സിന്‍

പട്ടാമ്പി : സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐ എംഎല്‍എയും കനയ്യയുടെ സുഹൃത്തുമായ മുഹമ്മദ് മുഹ്‌സിന്‍. കോണ്‍ഗ്രസിന്റെ നിരന്തര ഇടപെടലില്‍ കനയ്യകുമാര്‍ വീണുപോയതാണെന്നും കനയ്യ ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയം ഇപ്പോഴും ഉയര്‍ത്തിപിടിക്കുന്നുണ്ടെങ്കില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു.

'കനയ്യയുടേത് ഒറ്റപ്പെട്ട കാര്യമല്ല. നേരത്തേയും ഉത്സാഹികളായ നേതാക്കളെ കോണ്‍ഗ്രസ് കൊണ്ടുപോയി. എന്നാല്‍ പിന്നീട് അവരെ നമ്മള്‍ കണ്ടിട്ടില്ല. ക്രൗഡ് പുള്ളേഴ്‌സായ നേതാക്കളെ കൊണ്ടുപോയി വെടക്കാക്കി തനിക്കാക്കുന്ന ഇല്ലാതാക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. അദ്ദേഹം ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയം ഇപ്പോഴും ഉയര്‍ത്തിപിടിക്കുന്നുണ്ടെങ്കില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്' - മുഹ്‌സിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കോണ്‍ഗ്രസല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രതിപക്ഷത്തെ നയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കനയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 'ഈ രാജ്യം രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് എന്നത് ഒരു ആശയമാണ്. രാജ്യത്തെ ഏറ്റവും പഴയതും ഏറ്റവും ജനാധിപത്യമുളളതുമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഗാന്ധിജിയുടെ സ്വപ്‌നവും ഭഗത് സിംഗിന്റെ ധൈര്യവും അംബേദ്കറുടെ മൂല്യങ്ങളുമുയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണിത്. ഞാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനല്ല രാജ്യത്തെ രക്ഷിക്കാനാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും' കനയ്യ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,കനയ്യയെ പോലുള്ള ജനപിന്തുണയുള്ള യുവാക്കളെ ഇടത് പക്ഷത്ത് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് സ്വയം ചോദിക്കണമെന്ന വിമര്‍ശനവും മുഹ്‌സിന്‍ പോസ്റ്റില്‍ പങ്കുവച്ചിരുരുന്നു. ഇന്ത്യയില്‍ പല കഷണങ്ങളായി നിന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് എത്ര കാലം സംഘപരിവാറിനെ എതിര്‍ക്കാന്‍ കഴിയും എന്നതും ആലോചിക്കേണ്ടതാണെന്നയിരുന്നു പരാമര്‍ശം.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More