LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള 5 കാരണങ്ങള്‍

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണ് രാജി. ഇക്കഴിഞ്ഞ ജൂലൈ 18- നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തി സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായത്. ഈ അവസരത്തില്‍ നവജ്യോത് സിദ്ദുവിന്റെ രാജിക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ അറിയാം:

  1. സിദ്ദുവിന്‍റെ കടുത്ത വിമര്‍ശകനായ എസ്എസ് രൺധാവയെ ഉപമുഖ്യമന്ത്രിയാക്കിയതിനു പുറമേ അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതലകൂടെ നൽകിയതിൽ സിദ്ദു അസ്വസ്ഥനായിരുന്നു. അമരീന്ദർ സിംഗിന്റെ രാജിക്ക് ശേഷം രൺധാവയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. സിദ്ദുവിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ ചന്നിയെ മുഖ്യമന്ത്രിയാക്കിയത്.
  2. ചരൺജിത് സിംഗ് ചന്നിയുടെ രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായി ഒ പി സോണിയുടെ നിയമനവും സിദ്ദു അംഗീകരിക്കുന്നില്ല. അമരീന്ദർ സിംഗിന്റെ വിശ്വസ്തനാണ് ഒ പി സോണി.
  3. രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റര്‍ റാണ ഗുർജിത് സിങ്ങിനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും സിദ്ദുവിന് പിടിച്ചില്ല. കരിമണല്‍ മണൽ ഖനന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച ആളാണ്‌ റാണ ഗുർജിത്. അന്വേഷണ കമ്മീഷന്‍ പിന്നീട് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരുന്നു.
  4. അഡ്വക്കേറ്റ് ജനറലായി എപിഎസ് ഡിയോളിനെ നിയമിച്ചതാണ് സിദ്ദുവിന്‍റെ മറ്റൊരു പ്രശനം. 2015-ല്‍ സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ്‌ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് സിഖുകാര്‍ വന്‍ പ്രക്ഷോഭം അഴിച്ചു വിട്ടിരുന്നു. അന്നത്തെ പോലീസ് നര നായാട്ടിനു ചുക്കാന്‍ പിടിച്ച മുൻ പോലീസ് മേധാവിയുടെ അഭിഭാഷകനായിരുന്നു ഡിയോൾ. 
  5. പഞ്ചാബ് പോലീസ് മേധാവിയായി ഐഎസ് സഹോട്ടയെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് സിദ്ദുവിനെ ചൊടിപ്പിച്ച മറ്റൊരു വിഷയം. ചാത്തോപാധ്യായെ പോലീസ് ചീഫാക്കണമെന്നു സിദ്ദു പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി അത് ചെവികൊണ്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More