കോട്ടയം: കോണ്‍ഗ്രസ് സ്മുക്ത കേരളമല്ല, വര്‍ഗീയമുക്ത കേരളമാണ് ഇടതുപക്ഷം ലക്ഷ്യമിടേണ്ടതെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. അതോടൊപ്പം, പാല ബിഷപ്പിന്‍റെ പ്രസംഗത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നും മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥ ശ്രമങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം പിന്നിലായിപ്പോയിയെന്നും മാര്‍ കൂറിലോസ് അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്പിന്‍റെ ലൗവ് ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ പരാമര്‍ശങ്ങള്‍ വര്‍ഗീയപ്രശ്നമായി മാറാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകള്‍ കൊണ്ട് സാധിച്ചു. സര്‍ക്കാര്‍ സര്‍വ്വകക്ഷി, സര്‍വ്വ മത നേതാക്കളുടെ യോഗം വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കണമായിരുന്നു. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം. വാദങ്ങളും, പ്രതിവാദങ്ങളുമായി വിശ്വാസികള്‍ രംഗത്തെത്തുമ്പോള്‍ വിഷയം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയും, ഈ അവസരം വര്‍ഗീയവാദികള്‍ മുതലെടുക്കുകയും ചെയ്യും. - മാര്‍ കൂറിലോസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം ഇത്തരം പ്രശ്നങ്ങളില്‍ മെല്ലപ്പോക്ക് രീതിയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ ഇടതുപക്ഷ പ്രസ്ഥാനം സ്വീകരിക്കരുത്. പ്രസംഗങ്ങളില്‍ മതനിരപേക്ഷതയും പ്രവൃത്തിയില്‍ ഇതിന് വിരുദ്ധമായ നിലപാടുകളുമാണ് കാണുന്നത്. വിമര്‍ശനത്തിനുള്ള ജനാധിപത്യ ഇടങ്ങള്‍ അച്ചടക്കത്തിന്‍റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.